march
കോലഞ്ചേരി ടൗണിൽ നടന്ന റൂട്ട് മാർച്ച്

കോലഞ്ചേരി: തിരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പുത്തൻകുരിശ് ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, പൊലീസ് ഇൻസ്പെക്ടർ അബ്ബാസ് അലി, സി.ആർ.പി.എഫ് കമാണ്ടന്റ് മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ കോലഞ്ചേരി ടൗണിൽ റൂട്ട് മാർച്ച് നടത്തി. പുത്തൻകുരിശ്, കൂത്താട്ടുകുളം, പിറവം, ചോറ്റാനിക്കര സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും സി.ആർ.പി.എഫ് കമാൻഡോകളും പങ്കെടുത്തു.