ഫോർട്ടുകൊച്ചി: രണ്ടിടങ്ങളിലായി സ്ഥാപിച്ച പാലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ ജൂത വിദേശവനിത നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് ഫോർട്ടുകൊച്ചി കടപ്പുറത്തും കമാലക്കടവിലും സ്ഥാപിച്ച ബോർഡുകൾ വിദേശവനിത നശിപ്പിച്ചത്. ബോർഡുകൾ സ്ഥാപിച്ച എസ്.ഐ.ഒ ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കുവാൻ തയ്യാറായില്ല. നാട്ടുകാരും പരാതിക്കാരും പ്രതിഷേധിക്കുകയും കേസെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള വിദേശ വനിതയെ പിന്നീട് ഹോംസ്റ്റേയിലേക്ക് മാറ്റി. ഇവർ പൊലിസ് നിരീക്ഷണത്തിലാണ്. തുടർ നടപടികൾ സംബന്ധിച്ച് ഉന്നതതല ചർച്ച തുടരുന്നു.

വിദേശവനിത ബോർഡ് നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.