കൊച്ചി: കെ.എൽ.സി.ഡബ്ല്യു.എ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തണ്ണീർ പന്തൽ അതിരൂപത പ്രൊക്യുറേറ്റർ ഫാ. മാത്യു സോജൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് മേരി ഗ്രേയ്‌സ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ തൈപറമ്പിൽ , ജനറൽ സെക്രട്ടറി ഡോ.ഗ്ലാഡിസ് തമ്പി, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, മീന റോബർട്ട്, റീന റാഫേൽ, ഡോ. ബീന പാലാരിവട്ടം, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ആൻസ ജെയിംസ്, ജോബ്രിന ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിച്ചു.