ആലുവ: കേരള ഹാൻഡ്ലൂം വീവേഴ്സ് ലിമിറ്റഡിന്റെ വസ്ത്രവിതരണ വാഹനത്തിൽ 'കേരള സർക്കാർ' ബോർഡ് അനധികൃതമായി സ്ഥാപിച്ചതിന് മോട്ടോർവാഹനവകുപ്പ് 250 രൂപ പിഴയിട്ടു. ആലുവ തായിക്കാട്ടുകര സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ ടി. രാഹുൽ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ സെപ്തംബർ ആറിന് ആലുവ മെട്രോസ്റ്റേഷന് സമീപം പാർക്കുചെയ്ത വാഹനത്തിന്റെ ചിത്രം ഗതാഗതവകുപ്പിന് പരാതിക്കാരൻ അയച്ചു കൊടുത്തു. തുടർന്ന് മോട്ടോർവാഹനവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നടപടി.