വൈക്കം: ഭാര്യാപിതാവിനെ കൊല്ലാൻ ശ്രമിച്ച എറണാകുളം മുളവുകാട് ഭാഗത്ത് നാലാംപാട്ട്പറമ്പ് വീട്ടിൽ ജിനേഷിനെ (40) വൈക്കം പൊലീസ് അറസ്റ്റുചെയ്തു. ഇയാൾ കഴിഞ്ഞദിവസം രാത്രി ഭാര്യയുടെ വീട്ടിലെത്തി സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.