
കൊച്ചി: മഹാകവി ജി. മെമ്മോറിയൽ കൾച്ചറൽ സെന്റർ ആർട്ട് ഗാലറിയിൽ നടന്ന 'സിയാൻ വിസ്റ്റ' ആർട്ട് എക്‌സിബിഷൻ സമാപിച്ചു. ചിത്രകാരിയും കൊച്ചി അർബർ സ്കെച്ചേഴ്‌സ് അംഗവുമായ വിൽസി, എഴുത്തുകാരിയും ചിത്രകാരിയുമായ മഞ്ജു സാഗർ കലാദ്ധ്യാപികയും ചിത്രകാരിയുമായ സുരജ മനു, അമൽ ദേവ് എന്നീ കലാകാരികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. സമാപന ദിവസത്തിന്റെ ഭാഗമായി കലാകാരന്മാരുടെ സംഗീത സന്ധ്യയും നടന്നു.