കൊച്ചി: കമ്പ്യൂട്ടർ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ച ദ്വിദിന സെമിനാർ ഫെയിസസ് ഇന്ത്യ ടെക്‌നോളജി സോല്യൂഷൻസ് സഹ സ്ഥാപകൻ മുഹമ്മദ് അൻസാർ ഉദ്ഘാടനം ചെയ്തു.
ഫിസാറ്റ് ചെയർമാൻ പി. ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സെമിനാറിലെ 10 പ്രബന്ധങ്ങൾ ജാസിം ജേർണലിൽ പ്രസിദ്ധീകരിക്കും. ഫെയിസസ് ഇന്ത്യ എം.ഡി ജീന വാഹിദ്, പ്രിൻസിപ്പൽ ഡോ. വി. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി. ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണി കർത്ത, ഡോ. ദീപ മേരി മാത്യൂസ് , പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ. സുജേഷ് പി. ലാൽ, റോസ് മേരി മാത്യു, സോനാ മേരി ലൂയിസ് എന്നിവർ പ്രസംഗിച്ചു.