
കൊച്ചി: ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഒഫ് കേരള (ഇമാക്)യുടെ ഇമാക് ഫെസ്റ്റൂൺ സൈലന്റ് ഹീറോസ് അവാർഡ് 2024 വിതരണം ചെയ്തു. മുൻ ഡി.ജി.പിയും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. നോളജ് സെഷൻ കെ.ജെ മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇമാക് വൈസ് പ്രസിഡന്റ് ജുബിൻ ജോൺ, ട്രഷറർ ജിൻസി തോമസ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ്, സെക്രട്ടറി മാർട്ടിൻ ഇമ്മാനുവൽ, പ്രസിഡന്റ് രാജു കണ്ണമ്പുഴ, ഫെസ്റ്റൂൺ പ്രോപ്‌സ് ആൻഡ് റെന്റൽസ് ജനറൽ മാനേജർ മിനു ജോയ്, ഗ്രീൻ മീഡിയ മാനേജിംഗ് ഡയറക്ടർ അരുൺ എന്നിവർ പങ്കെടുത്തു.