vanitha
ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ..മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വനിത പാർലമെന്റ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഭരണഘടന സംരക്ഷിക്കുന്നതിനോടൊപ്പം സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള തി​രഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിന്റെ തി​രഞ്ഞെടുപ്പ് പ്രചാരണാർത്ഥം എൽ.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മി​റ്റി സംഘടിപ്പിച്ച വനിത പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി. ഭരണഘടന സംരക്ഷിക്കാനും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും ഇന്ത്യയെ നിലനിർത്താനുള്ള തി​രഞ്ഞെടുപ്പാണി തിന്നും അലി പറഞ്ഞു. മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം സീന ബോസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷാലി ജെയിൻ , ശാരദ മോഹനൻ, വി.ആർ.ശാലിനി, കെ.എ.ജയ, ആലീസ് ഷാജു, പി.പി.നിഷ, മോരി ജോർജ് തോട്ടം, എൻ.കെ.പുഷ്പ, അനിത റെജി, സീനത്ത് മീരീൻ, പി.ജി.ശാന്ത എന്നിവർ സംസാരിച്ചു.