kariyatty
അങ്കമാലി നഗരസഭയുടെ കരിയാറ്റിയച്ചൻ റോഡിൽഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ബോർഡ് പ്രദർശിപ്പിച്ചപ്പോൾ

അങ്കമാലി :ദേശീയ പാതയിൽ നിന്ന് അങ്കമാലി ബസിലിക്കയിലേക്കുള്ള കരിയാറ്റിയച്ചൻ റോഡിൽ ഹെവി വാഹനങ്ങളുടെ (ബസ് , ലോറി തുടങ്ങിയ വാഹനങ്ങൾ) ഗതാഗതം നിരോധിച്ചു. ആവശ്യം ഉന്നയിച്ച് അങ്കമാലിയിലെ നവകേരള സദസിൽ അങ്കമാലി ബസിലിക്ക നഗർ റസിഡന്റ്സ് അസോസിയേഷന് വേണ്ടി ഷെറിൻ കാക്കനാടൻ നൽകിയ നിവേദനത്തിലാണ് നടപടി. റോഡിൽ ഹെവി വാഹനഗതാഗതം നിരോധിച്ചു കൊണ്ടുള്ള ബോർഡ് പ്രദർശിപ്പിച്ചു. നഗരസഭാ ചെയർമാൻ മാത്യു തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷ റോസിലി തോമസ്, കൗൺസിലർമാരായ ലിസി പോളി, ലില്ലി ജോയി,ഷെറിൻ കാക്കനാടൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ജോസ് മാർട്ടിൻ, എം എ അനീഷ്, വി.എ സുബാഷ് എന്നിവർ പങ്കെടുത്തു.