muram
രായമംഗലംജയകൃഷ്ണൻ്റെ മുറം എന്ന കഥാ സംഹാരം കലവൂർ രവികൾ ഡോ:എസ്. വിനീതിന് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ജയകൃഷ്ണന്റെ 'മുറം' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. അഡ്വ ബി. രഘുകുമാറിന്റെ അധ്യക്ഷതയിൽ രായമംഗലം പബ്ലിക് ലൈബ്രറിയിൽ നന്ന സമ്മേളനം രായമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കലവൂർ രവികുമാർ ഡോ:എസ്. വിനീതിന് ആദ്യ പ്രതി​ നൽകി പ്രകാശനം നിർവഹിച്ചു. കുറുപ്പംപടി ഡയറ്റ് ട്രെയിനിംഗ് സ്കൂൾ എച്ച്.എം ഇൻ ചാർജ് സി.പി. സുജാത പുസ്തകപരിചയം നടത്തി. റോയ് ജേക്കബ് (ബുക്ക്‌ മീഡിയ സാരഥി), സെൻട്രൽ സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. കെ.സി.മുരളീധരൻ, ബാബു ഇരുമല (സുവർണ രേഖ പ്രസിഡന്റ് ), എഴുത്തുകാരൻ പീറ്റർ പാലക്കുഴി കവി. എസ്. എസ്. പ്രദീപ്‌ , ജോൺസൺ ഇരിങ്ങോൾ (ആശാൻ സാഹിത്യവേദി സെക്രട്ടറി ) സിജു ടി. പോൾ (സാമൂഹികപ്രവർത്തകൻ) എൻ.എസ്.എസ് പ്രതിനിധികളായ അഡ്വ സതീഷ്, എം.ജി സുനിൽ കുമാർ, ചിന്നമ്മ സാബു എന്നിവർ സംസാരിച്ചു.