കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ധീവരസഭ എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇടത് -വലത് മുന്നണികൾ അധികാരത്തിൽ വന്നപ്പോൾ വഞ്ചിക്കുകയായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. സമുദായത്തിന്റെ ക്ഷേമത്തിന് ഹാനികരമായ നയങ്ങളാണ് എൽ.ഡി.എഫ്
നടപ്പാക്കുന്നത്. യു.ഡി.എഫ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നതായും ആരോപിച്ചു. രാഷ്ട്രീയം നോക്കാതെ എല്ലാ എൻ.ഡി.എ സ്ഥാനാർത്ഥികളെയും പിന്തുണയ്ക്കുമെന്ന് ഭാരവാഹികളായ വി. ശശികുമാർ, സേതു മോഹൻ, പുഷ്പൻ, ദിനകരൻ എന്നിവർ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു.