മൂവാറ്റുപുഴ:കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ബസ് സ്റ്റേഷനിൽ നിന്ന് വിനോദയാത്ര ബസ് 27 മുതൽ സർവീസ് തുടങ്ങും. ഇടുക്കി ജില്ലയിലെ ചതുരംഗപ്പാറയിലേയ്ക്കാണ് സർവീസ്. രാവിലെ ആറിന് മൂവാറ്റുപുഴയിൽ നിന്ന് ബസ് പുറപ്പെടും.തുടർന്ന് കല്ലാർകുട്ടി ഡാം, പൊൻമുടി ഡാം, പൂപ്പാറ, ഗാപ്പ് റോഡ്, ആനയിറങ്ങൽ ഡാം എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരികെയെത്തും. യാത്രാ നിരക്ക് 620 രൂപ.