പെരുമ്പാവൂർ: ഒക്കൽ ടിഎൻവി വായനശാല, ശാസ്ത്ര സാഹിത്യ പരിഷത്ത് ഒക്കൽ യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ വാനനിരീഷണവും ശാസ്ത സംവാദ സദസും പഞ്ചായത്ത്മെമ്പർ ടി എൻ മിഥുൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എൻ ഷാജി മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് സി വി ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ. ഡോ. കെ എം സംഗമേശൻ, പരിഷത്ത് മേഖല സെക്രട്ടറി പി പി ശ്രീകുമാർ, പി വി സിജു, കെ അനുരാജ്, വായനശാല സെക്രട്ടറിഎം വി ബാബു എന്നിവർ സംസാരിച്ചു.