seminar
അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ നടന്ന കമ്പ്യൂട്ടർ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന ദേശിയ സെമിനാർ ഫെയിസസ് ഇന്ത്യ ടെക്നോളജി സോലുഷൻസ് സഹ സ്ഥാപകൻ മുഹമ്മദ് അൻസാർ ഉദ്;ഘാടനം ചെയുന്നു

അങ്കമാലി: കംപ്യൂട്ടർ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിന് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം ഫെയിസസ് ഇന്ത്യ ടെക്നോളജി സോലുഷൻസ് സഹ സ്ഥാപകൻ മുഹമ്മദ് അൻസാർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. ഫെയിസസ് ഇന്ത്യ ടെക്നോളജി സോലുഷൻസ് മാനേജിംഗ് ഡയറക്ടർ ജീന വാഹിദ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ ഇരുപത്തിയഞ്ചിലേറെ കോളേജുകളിലെ നൂറോളം വിദ്യാർത്ഥികൾ സെമിനാറിൻ്റെ ഭാഗമായി. ഇരുന്നൂറിലധികം പേപ്പറുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓൺലൈനായും ഓഫ് ലൈനായും നിരവധിപേർ സമ്മേളനത്തിൽ പങ്കെടുത്തു. അവതരിപ്പിക്കപ്പെട്ട അൻപതോളം പ്രബന്ധങ്ങളിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന പത്തോളം പ്രബന്ധങ്ങൾ ജാസിം ജേർണലിൽ പ്രസിദ്ധികരിക്കും. പ്രിൻസിപ്പൽ ഡോ.വി. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി .ആർ മിനി, ഡീൻ ഡോ . ജി. ഉണ്ണികർത്ത, എം.സി.എ വിഭാഗം മേധാവി ഡോ.ദീപ മേരി മാത്യൂസ് , പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ഡോ.സുജേഷ് പി.ലാൽ, റോസ് മേരി മാത്യു, സോനാ മേരി ലൂയിസ് തുടങ്ങിവർ സംസാരി​ച്ചു.