മൂവാറ്റുപുഴ: ഐ.എൻ.ടി.യു.സി. തൊഴിലാളി യൂണിയൻ നേതൃസംഗമം ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ഐസക് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വ്യാപാരസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോകളും സ്‌ക്വാഡ് പ്രവർത്തനങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാറാമ്മ ജോൺ, ഹനീഫ രണ്ടാർ, അസീസ് പാണ്ട്യാരപ്പിള്ളി, വി.ആർ. പങ്കജാക്ഷൻ, എസ്. രാജേഷ്, മൂസ തോട്ടത്തിക്കുടി, സുനിത ആവോലി, തങ്കച്ചൻ വാഴക്കുളം, അഷറഫ് ആയവന, അലിയാർ, രഞ്ജിത് ഭാസ്‌കരൻ, ഇ.എം. യൂസഫ്, നൗഷാദ് മുളവൂർ, മണി പാലക്കുഴ, രതീഷ് മോഹൻ, നൂഹ് ആനിക്കാട്, ജിജോ പാപ്പാലി, സനൽ സജി എന്നിവർ സംസാരിച്ചു.