കൊച്ചി: എറണാകുളം ശ്രീ അയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് ആറിന് രുക്മിണീ സ്വയംവരം നടക്കും. ഉച്ചയ്ക്ക് 12 ന് യജ്ഞശാലയിൽ ഉണ്ണിയൂട്ട്, 12.45 ന് നാരായണീയ പാരായണം. വൈകിട്ട് അഞ്ചിന് രുക്മിണീ സ്വയംവര ഘോഷയാത്ര നോർത്ത് പരമാര ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് യജ്ഞശാലയിലെത്തും. നാളെ ഉച്ചയ്ക്ക് 12 ന് കുചേലോപാഖ്യാനം നടക്കുമെന്ന് എസ്.എൻ.ഡി സമാജം പ്രസിഡന്റ് സി.എം. ശോഭനൻ, സെക്രട്ടറി പി.ഐ. രാജീവ്, ദേവസ്വം മാനേജർ ഇ. രാജീവൻ എന്നിവർ അറിയിച്ചു. അവസാന ദിനമായ 21 ന് 11 ന് ഭാഗവത സംഗ്രഹം, മഹാപ്രസാദ ഊട്ട്.