തൃപ്പൂണിത്തുറ: ഹെൽത്ത് കാർഡിനായി ഉദയംപേരൂർ ഫിഷറീസ് ഹോസ്പിറ്റലിൽ രേഖകളുമായി എത്തിയ വയോധികർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ നിരാശരായി മടങ്ങി. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഇനി മുതൽ ചികിത്സയ്ക്ക് യു.എച്ച്.ഐ.ഡി കാർഡ് നിർബന്ധമാക്കിയതോടെയാണ് തിരക്ക് ആരംഭിച്ചത്. 130 കാർഡുകൾ മാത്രമേ ഇന്നലെ ഉദയംപേരൂർ ഫിഷറീസ് ഹോസ്പിറ്റലിൽ നിന്ന് ലഭ്യമായുള്ളൂ.

ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെ ക്യൂവിൽ നിന്നവർക്ക് ആരോഗ്യ കാർഡ് വിതരണം ചെയ്യുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. തൊഴിലിടങ്ങളിൽ നിന്ന് അവധിയെടുത്ത നിരവധി പേർ ക്യൂവിലിടം പിടിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

മതിയായ സൗകര്യമൊരുക്കാതെ തിരഞ്ഞെടുപ്പു കാലത്ത് ഇത്തരത്തിൽ അസൗകര്യങ്ങളുണ്ടാക്കുന്നത് പ്രതിഷേധാർഹമാണ്. അനാസ്ഥകൾക്കും നടപടികൾക്കുമെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

പി.സി. സുനിൽകുമാർ

തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ്

ഐ.എൻ.ടി.യു.സി