നെടുമ്പാശേരി: തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 22 മുതൽ മെയ് ഒന്ന് വരെ നടക്കും. 22ന് രാവിലെ 4.30ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. രാത്രി എട്ടിന് തൃക്കൊടിയേറ്റ് നടക്കും. 8.30ന് ഭാവന മൂഴിക്കുളത്തിന്റെ ഫ്രണ്ട്‌സ് നൈറ്റ്.

ഉത്സവദിവസങ്ങളിലെ പ്രത്യേക പൂജകൾക്ക് പുറമെ 23രാത്രി ഏഴിന് മഞ്ജു ജയപ്രകാശ് അവതരിപ്പിക്കുന്ന സോപാന സംഗീതം, എട്ടിന് ശീതങ്കൻതുളളൽ, 24ന് രാത്രി ഏഴിന് തിരുവാതിരക്കളി, പുല്ലാങ്കുഴൽ കച്ചേരി, 25ന് മേജർ സെറ്റ് കഥകളി, 26ന് തിരുവാതിരക്കളി, 27ന് ഉച്ചക്ക് 12ന് പ്രസാദഊട്ട്, രാത്രി ഏഴിന് തിരുവാതിരക്കളി, 9.30ന് നാടകം, 28ന് തിരുവാതിരക്കളി, മിഴാവിൽ തായമ്പക, ബാലെ, 29ന് ആനച്ചമയ പ്രദർശനം, കോൽ തിരുവാതിരക്കളി, സംഗീതക്കച്ചേരി, 30ന് രാവിലെ എട്ടിന് ഏഴ് ഗജവീരൻമാർ അണിനിരക്കുന്ന കാഴ്ചശിവേലി, പഞ്ചാരിമേളം, സ്‌പെഷ്യൽ നാദസ്വരം, വൈകിട്ട് നാലിന് ഏഴ് ഗജവീരൻമാർ അണിനിരക്കുന്ന പകൽപൂരം, പാണ്ടിമേളം, രാത്രി എട്ടിന് കൈകൊട്ടിക്കളി എന്നിവ നടക്കും.

മേയ് ഒന്നിന് വൈകിട്ട് നാലിന് ചാക്യർകൂത്ത്, ഭക്തിഗാനതരംഗിണി, വൈകിട്ട് ആറിന് കൊടിയിറക്കൽ, ആറാട്ടിനെഴുന്നള്ളിപ്പ്, മേജർ സെറ്റ് പഞ്ചവാദ്യം, സ്‌പെഷ്യൽ നാദസ്വരം, ചെണ്ടമേളം, ദീപക്കാഴ്ച എന്നിവ നടക്കും.