തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദയംപേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ. തവമണി അദ്ധ്യക്ഷനായി. പരിഷത്ത് ജില്ല ജോയിന്റ് സെക്രട്ടറി കെ.പി. രവികുമാർ വിഷയാവതരണം നടത്തി. മുളന്തുരുത്തി മേഖലാ ട്രഷറർ കെ.എൻ. സുരേഷ്, പി.ആർ. പുഷ്പാംഗദൻ, പി.കെ. രഞ്ചൻ, ഇ.കെ. രതീഷ്, ടി.വി. ശിവദാസ്, എൻ.എൻ. പത്മനാഭൻ, കെ.കെ. ധനപാലൻ എന്നിവർ സംസാരിച്ചു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി കെ.ആർ. മോഹനൻ സ്വാഗതവും കമ്മിറ്റി അംഗം ജെ.ആർ. ബാബു നന്ദിയും പറഞ്ഞു.