cmfri

കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) മികച്ച സാങ്കേതിക ജീവനക്കാർക്കായി ഏർപ്പെടുത്തിയ പ്രഥമ നന്ദകുമാർ റാവു സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വെരാവൽ റീജിയണൽ സ്റ്റേഷനിലെ അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ ഓഫീസർ ഡോ.സുരേഷ് കുമാർ മൊജ്ജാദ, ടെക്‌നിക്കൽ അസിസ്റ്റന്റ് എച്ച്.എം. ഭിന്ത് എന്നിവർക്കാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. ദേശീയ ജൈവവൈവിധ്യ അതോറിറ്റി മുൻ ചെയർപേഴ്‌സൺ ഡോ.ബി. മീനാകുമാരി പുരസ്‌കാരങ്ങൾ സമർപ്പിച്ചു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി. വിജയഗോപാൽ, ഡോ.ഗ്രിൻസൻ ജോർജ്, ഡോ.വി.വി. ആർ. സുരേഷ്, ഹരീഷ് നായർ, കെ.എസ്. ശ്രീകുമാരൻ എന്നിവർ പ്രസംഗിച്ചു.