 
ആലുവ: കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിയും ഭക്തി ഗാനരചയിതാവുമായ രാജീവ് തെക്കനെ കടുങ്ങല്ലൂർ പൗരാവലിക്ക് വേണ്ടി ജിതു മോഹൻദാസ് ആദരിച്ചു. ശ്രീകുമാർ മുല്ലേപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി എ. അനിൽകുമാർ ഉപഹാരം നൽകി. എം.ജി. സർവകലാശാല മുൻ അസി. രജിസ്ട്രാർ പുരുഷോത്തമൻ പിള്ള കാഷ് അവാർഡ് സമ്മാനിച്ചു. പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്, എസ്. സുനിൽകുമാർ എന്നിവർ സംബന്ധിച്ചു. കടുങ്ങല്ലൂർ നരസിംഹ ക്ഷേത്രവുമായി ബന്ധപ്പെ ട്ട് 25 ലേറെ ഭക്തിഗാനങ്ങൾ രാജീവ് തെക്കൻ രചിച്ചിട്ടുണ്ട്.