കൊച്ചി: അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയായ അസോസിയേഷൻ ഒഫ് പെൽവിക് ആൻഡ് അസറ്റാബുലാർ സർജൻസിന്റെ വാർഷിക സമ്മേളനം ഇന്ന് മുതൽ 21 വരെ കൊച്ചി ലേ മെറിഡിയനിൽ നടക്കും.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഇന്ന് ശില്പശാലയുമായി സമ്മേളനം ആരംഭിക്കും. സിന്തറ്റിക് അസ്ഥികളും ശവശരീരങ്ങളും ഉപയോഗിച്ച് ശസ്ത്രക്രിയയിൽ പരിശീലനം നൽകും. നൂതന അറിവും സാങ്കേതികരീതികളും ശസ്ത്രക്രിയകളും സമീപനങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ജോസ് പാപ്പനാശേരി പറഞ്ഞു.