
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീരാമനവമി ആഘോഷം നടത്തി. പ്രഭാഷണവും അയോദ്ധ്യയിൽ നിന്ന് കൊണ്ടുവന്ന അഭിഷേക തീർത്ഥ വിതരണവും നടത്തി.
ശ്രീരാമനും രാഷ്ട്രധർമവും എന്ന വിഷയത്തിൽ ചിന്മയ മിഷൻ യുവകേന്ദ്ര ബ്രഹ്മചാരി സുധീർ ചൈതന്യ പ്രഭാഷണം നടത്തി. യു.പി.എസ്.സി പരീക്ഷയിൽ 831-ാം റാങ്ക് നേടിയ അക്ഷയ കെ. പവിത്രനെ ചടങ്ങിൽ ആദരിച്ചു. വി.എച്ച്.പി സംസ്ഥന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയൻ, ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി പി.കെ. ജയേഷ്, വൈസ് പ്രസിഡന്റ് ഡോ. സിന്ധു രവി തുടങ്ങിയവർ പ്രസംഗിച്ചു.