പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ആർട്സ് ഫെസ്റ്റ് നടൻ ശിവ ഹരിഹരൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, സെക്രട്ടറി കെ.എം. ലൈജു, പ്രൊജക്ട് മാനേജർ പ്രൊഫ. പി.എം. സുരേഷ്, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, യൂണിയൻ സ്റ്റാഫ് അഡ്വസൈർ പ്രൊഫ. നോബിൾ ജോൺ, വിദ്യാർത്ഥി പ്രതിനിധികളായ ജെനിൻ ജോസഫ്, കെ.എസ്. പാർവതി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.