amrita

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ സ്‌കൂൾ ഒഫ് ഫിസിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ ശാസ്ത്രാമൃതം പരിപാടി ആരംഭിച്ചു. റിട്ട. എയ്റോസ്‌പേസ് എൻജിനിയറിംഗ് പ്രൊഫസർ ഡോ. നാരായൺ എം. കൊമേരത്ത്, കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം പ്രൊഫസർ ഡോ. സുദീപ് കെ. ബറ്റാബ്യാൽ എന്നിവർ മുഖ്യാതിഥികളായി. ക്യാമ്പസ് ഡീനും ഡയറക്ടറുമായ ഡോ. യു. കൃഷ്ണകുമാർ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.