കൊച്ചി: വടക്കൻ കേരളത്തിലെ അനുഷ്ഠാന കലയായ പൊട്ടൻ തെയ്യവും ചുടല ഭദ്രകാളി തെയ്യവും യു.പിയിലെ കാശി മണികർണിക മഹാശ്മശാനത്തിൽ 23ന് ചുവടുവയ്ക്കും. ഇരിട്ടി സ്വദേശി അനീഷ് പെരുമലയനും സംഘവുമാണ് കെട്ടിയാടുന്നത്. വടക്കൻ കേരളത്തിന്റെ തനതു കലാരൂപങ്ങളെ ഉത്തരേന്ത്യയ്ക്കു പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കളിയാട്ട കമ്മിറ്റി സെക്രട്ടറി ബാബുരാജ് പാമ്പൂർ, ബാലഗോപാൽ, മിഥുൻ കൃഷ്ണ പുത്തൻവേലിക്കര, ജുബാബ് റോഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.