കൊച്ചി: പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ മറിഞ്ഞ് മകൻ പ്ലസ്ടു വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാസ് മരിച്ചതിന് നഷ്ടപരിഹാരം തേടി കാസർകോട് സ്വദേശിനി സഫിയ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
കഴിഞ്ഞ ആഗസ്റ്റ് 25 ന് മുഹമ്മദ് ഫർഹാസും രണ്ടു കൂട്ടുകാരും കൂടി ജുമ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കാറിൽ പോയപ്പോൾ പൊലീസ് തടഞ്ഞു. ലൈസൻസും മറ്റു രേഖകളും കാണിച്ചിട്ടും പൊലീസ് കയർത്തപ്പോൾ ഭയന്ന വിദ്യാർത്ഥികൾ കാറോടിച്ചുപോയി. പൊലീസ് പിന്തുടർന്നപ്പോഴായിരുന്നു അപകടം.