red
പറവകൾക്കും നിറകുടം പദ്ധതിയുടെ ഉദ്ഘാടനം കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേറ്റ് എൻ.എ സിർഷ നിർവഹിക്കുന്നു

കോലഞ്ചേരി: ചൂടിൽ നിന്നും രക്ഷനേടാൻ പക്ഷികൾക്കും കുടിനീര് ലഭ്യമാക്കുന്ന ‌'പറവകൾക്കും നിറകുടം' പദ്ധതിയുമായി കോലഞ്ചേരി റെഡ് ക്രോസ് സൊസൈറ്റി ഉദ്ഘാടനം കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേ​റ്റ് എൻ.എ. സിർഷ നിർവഹിച്ചു. റെഡ് ക്രോസ് യൂണി​റ്റ് ചെയർമാൻ രഞ്ജിത്ത് പോൾ അദ്ധ്യക്ഷനായി. ന്യായാധികാരി അമല ലോറൻസ്, ജെയിംസ് പാറേക്കാട്ടിൽ, ജിബു തോമസ്, അഡ്വ. സി.പി.തോമസ്, റോയ് എം.ചാക്കോ, ഗിരീഷ് നായർ, സിറിൽ എൽദോ, എവിൻ ടി.ജേക്കബ്, ബിനോയ് ബേബി ,അജു പോൾ, ഡോ.ജിൽസ് ജോർജ്, ബിന്ദു രഞ്ജിത്ത്, സിനി സുജിത്, ഫൈൻസൺ ഏലിയാസ്, ജോബി ജോയ്, ലിജോ ജോർജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോലഞ്ചേരിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളായ സിവിൽ സ്​റ്റേഷനിൽ എ.ഇ.ഒ ടി. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്​റ്റന്റ് എൻജിനീയർ ബേസിൽ മത്തായി എന്നിവർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐക്കരനാട് നോർത്ത് വില്ലേജ് ഓഫീസ്, കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ഇടങ്ങളിലും കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചു