
കൊച്ചി: കെ. എൽ. എഫ് നിർമ്മൽ കോൾഡ് പ്രെസ്‌ഡ് വെർജിൻ വെളിച്ചെണ്ണ എറണാകുളത്തെ 25 സൂപ്പർമാർക്കറ്റുകളിൽ സംഘടിപ്പിച്ച ഷൈൻ ആൻഡ് സ്റ്റാർ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം കമ്പനിയുടെ ബ്രാൻഡ് അംബാസിഡറും സിനിമ താരവുമായ ഐശ്വര്യലക്ഷ്മിയാണ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകിയത്. ഒന്നാം സമ്മാനമായി ഐശ്വര്യലക്ഷ്മിക്കൊപ്പം അത്താഴം കഴിക്കാൻ അവസരം ലഭിച്ചു. രണ്ടാം സമ്മാനമായി രണ്ട് പേർക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, മൂന്നാം സമ്മാനമായി മൂന്ന് പേർക്ക് സ്മാർട്ട്‌ഫോൺ, നാലാം സമ്മാനമായി നാല്‌പേർക്ക് ഇൻഡക്ഷൻ കുക്കർ, അഞ്ചാം സമ്മാനമായി അഞ്ച് പേർക്ക് സ്മാർട്ട്‌വാച്ച് എന്നിവയ്ക്ക് പുറമെ 25പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി. കെ. എൽ. എഫ് നിർമ്മൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ സണ്ണി ഫ്രാൻസിസ്, ഡയറക്ടർമാരായ ജോൺ ഫ്രാൻസിസ്, പോൾ ഫ്രാൻസിസ്, ബിസിനസ് മേധാവി ജോർജ് ജോൺ,കേരള സെയിൽസ് മേധാവി കെ.വി. ഗിൽബർട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.