കൊച്ചി: പാലാരിവട്ടം റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള പുരുഷ - വനിത വോളി ബാൾ ടൂർണ്ണമെന്റ് 19, 20 തീയതികളിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു സമീപമുള്ള ജി.സി.ഡി.എ സ്റ്റേസിയത്തിൽ നടക്കും. 19ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.