മൂവാറ്രുപുഴ: കോതമംഗലം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പൊതു പര്യടന പരിപാടി മുൻ എം.എൽ.എ കുരുവിള ഉദ്ഘാടനം ചെയ്തു. ഡി .കോര അദ്ധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, എം.ഡി അർജുനൻ, കെ.പി ബാബു, പി.പി ഉതുപ്പാൻ, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ് എൽദോസ്, അബു മൊയ്‌തീൻ, അനൂപ് കാസിം, കെ.കെ സുരേഷ് എം.കെ പ്രവീൺ, പ്രിൻസ് വർക്കി, എം.കെ സുകു എന്നിവർ സംസാരിച്ചു. കോട്ടപ്പടി, ചെറുവട്ടൂർ, നെല്ലിക്കുഴി, കോതമംഗലം, വാരപ്പെട്ടി, പല്ലാരിമംഗലം എന്നി മണ്ഡലങ്ങളിലാണ് ഡീൻ പ്രചാരണം നടത്തിയത്. രാവിലെ പ്ലാമുടിയിൽ നിന്നും ആരംഭിച്ച പര്യടനം ഹൈസ്കൂൾ കവല, ചെരങ്ങനാൽ കവല, മുട്ടത്തുപാറ, ഉപ്പുകണ്ടം, നാഗഞ്ചേരി, തുരങ്കം കവല, ഇരുമലപ്പടി, മേതല പള്ളിപ്പടി, പൂവത്തൂർ കവല, ചെറുവട്ടൂർ കവല, എം.എം കവല, ഊരംകുഴി, കുരുവിനാൽ പാറ, റേഷൻകട പടി, ഇരമല്ലൂർ, പള്ളിപ്പടി, കമ്പനിപ്പടി, ചിറപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം നെല്ലിക്കുഴി കവല, ഐ.ഒ.റ്റി പടി, മഠത്തി പീടിക, നങ്ങേലി പടി, ഗ്രീൻ വാലി സ്കൂൾ, തൃക്കാരിയൂർ, മിനിപ്പടി, മലയിൻകീഴ്, വലിയ പാറ, കുത്തുകുഴി,കോഴിപ്പിള്ളി കവല, തങ്കളം, വെണ്ടുവഴി, മാതിരപ്പിള്ളി, കറുകടം എന്നിവിടങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് വോട്ടർമാർ ഊഷ്മളമായ സ്വീകരണം നൽകി. വൈകിട്ട് ചിറപ്പടി, മുളവൂർ കവല, കാരക്കുന്നം, ഇളങ്ങവം, വാരപ്പെട്ടി, ഇഞ്ചൂർ, കോഴിപ്പിള്ളി, പിടവൂർ, മൈലൂർ, അടിവാട്, മാവുടി, വെയ്റ്റിംഗ് ഷെഡ് കവല, പുലിക്കുന്നേൽ പടി, കുടമുണ്ട, മടിയൂ,ർ ഈട്ടിപ്പാറ, വാളച്ചിറ, മണിക്കിണർ, പടിഞ്ഞാറക്കര പടി, പൈമറ്റം, പരീക്കണ്ണി, വള്ളക്കടവ്, കുറ്റംവേലി, കൂവള്ളൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വെള്ളരമറ്റത്ത് സമാപിച്ചു.