pooram
നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം

ആലുവ: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം ആകർഷകമായി. താളമേളങ്ങളും പൂത്താലമേന്തിയ സ്ത്രീകളും കുട്ടികളുമെല്ലാം പകൽപ്പൂരത്തെ കൂടുതൽ ആകർഷകമാക്കി. ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന ദേവൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും.