പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ പത്താമുദയ ആഘോഷങ്ങൾ 21 മുതൽ 23 വരെ നടക്കും. കുടിലുകൾ കെട്ടി തൂക്ക് വിളക്കിൽ നെയ്ത്തിരി കത്തിച്ച് പ്രാർത്ഥന, അപ്പത്താലത്തോടെ രാപ്പൂജ, പൊങ്കാലയിടൽ ചടങ്ങ്, തുലാഭാരം, ചോറൂണ്, നൂറുംപാലും എന്നീ ചടങ്ങുകൾ നടക്കും. ടി.എൽ. ജയകുമാർ ശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഭാരവാഹികളായ വി.ആർ. അശോകൻ, പി.കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകും.