കൊച്ചി: മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് ശാസ്ത്രീയ പരിശീലനം സിദ്ധിച്ച വ്യക്തികളെ വാർത്തെടുക്കാൻ മിത്രകുലം ചാരിറ്റബിൾ ട്രസ്റ്റ് 20 മുതൽ 22 വരെ കമ്പാഷണേറ്റ് കമ്പാനിയൻ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിക്കും. വൈറ്റിലയ്ക്ക് സമീപം ഏലൂരിലെ മിത്രകുലത്തിലാണ് ക്ലാസ്. 3 ദിവസത്തെ പ്രാഥമിക പരിശീലനത്തിന് ശേഷം എല്ലാ രണ്ടാം ശനിയാഴ്ചയും തുടർ പരിശീലനവും ഉണ്ടാകും. വിവരങ്ങൾക്ക് : 62825 78467.