fan-

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഒഡീഷ എഫ്.സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി നോക് ഔട്ട് മത്സരം ഇന്ന് കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഫാൻ പാർക്കിൽ ജയന്റ് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. കേരള ബ്ലാസ്റ്റേഴ്സാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആരാധർക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 5ന് തുടങ്ങുന്ന ലൈവ് സ്‌ക്രീനിങ്ങിന് മുന്നോടിയായി വിവിധതരം വിനോദ പരിപാടികളുമുണ്ടാകും.

പതിനായിരത്തോളം ആരാധകർ ഒഡീഷ എഫ്.സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി നോക് ഔട്ട് മത്സരത്തിന്റെ ഫാൻ പാർക്ക് ലൈവ് സ്‌ക്രീനിംഗ് കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.