1

പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നാളെ പള്ളിവേട്ട മഹോത്സവം. ഇന്ന് 12 ന് ഉത്സവബലി ദർശനം. വൈകിട്ട് 5 ന് കാഴ്ചശ്രീബലി. ചോറ്റാനിക്കര വിജയൻ മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യം നടക്കും. രാത്രി 8 ന് സിനിമാറ്റിക് ഡാൻസ്. പള്ളിവേട്ട ദിവസമായ 20 ന് രാവിലെ 9 ന് കാഴ്ചശ്രീബലി. തുടർന്ന് പഞ്ചാരിമേളവും ആനയൂട്ടും നടക്കും. വൈകിട്ട് പാണ്ടിമേളവും കാവടി ഘോഷയാത്രയും നടക്കും.രാത്രി 11 ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്. 21 ന് ആറാട്ട് മഹോത്സവം. ഉച്ചയ്ക്ക് 12 ന് ആറാട്ട് സദ്യ. വൈകിട്ട് 4 ന് ആറാട്ടിനു പുറപ്പാട്. 6 ന് ഫ്യൂഷൻ കൈകൊട്ടിക്കളി തുടർന്ന് ആറാട്ട് പൂരം നടക്കും. ഭാരവാഹികളായ കെ.എം. പ്രതാപൻ, ടി.എസ്. ശശിധരൻ, സിബു ശിവൻ, ഇ. എൻ. സുരേഷ്, ടി.ആർ. സുഭാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.