മൂവാറ്റുപുഴ : ജൻമ നാടിൻറെ സ്നേഹാദരം ഏറ്റുവാങ്ങി എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിനെ പൂക്കളും ഷാളുകളും അണിയിച്ച് നാട്ടുകാർ സ്വീകരിച്ചു. . രാവിലെ ഏഴുമണിക്ക് മേപ്പാറയിൽ നിന്നും ആരംഭിച്ച പര്യടനം കോഴിമല, സ്വരാജ് ,ലബ്ബക്കട, കാഞ്ചിയാർ പള്ളിക്കവല, കാക്കാട്ടുകട, ഇരുപതേക്കർ, വള്ളക്കടവ്, കുന്തളംപാറ, സാഗര, പുളിയാൻമല, കൊച്ചുതോവാള, വെള്ളയാംകുടി, നിർമ്മലാസിറ്റി, വാഴവര, എട്ടാംമൈൽ, കട്ടിംഗ്, നാരകക്കാനം, പാണ്ടിപ്പാറ, മരിയാപുരം, ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിൽ പര്യടനം നടത്തി. സ്വരാജിൽ സിനി ആർട്ടിസ്റ്റ് ജി കെ പൊന്നാം കുഴി ഷാൾ അണിയിച്ച് സ്വീകരിച്ചു. പര്യടനം ചെറുതോണി എത്തിയപോഴേക്കും കൊട്ടി കലാശത്തിന്റെ ആവേശത്തെ അനുസ്മരിപ്പിക്കും വിധം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അമരാവതി സമരനായിക സുഹറാബീവി ജോയ്സിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു .ഉച്ചയ്ക്ക് ശേഷം താന്നിക്കണ്ടം, മണിയാറൻകുടി, വിമലഗിരി, നീലവയൽ, കരിക്കിൻമേട്, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, കാമാക്ഷി എന്നിവിടങ്ങളിൽ പര്യടനം നടത്തി തങ്കമണിയിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ എം.എൽ.എ പി.പി. സുലൈമാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.