വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിൽ ചെറായി ദേവസ്വംനട, ഗൗരീശ്വരം തുടങ്ങി പലയിടത്തും കാനകൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രശ്നം സൃഷ്ടിക്കുന്നു. ചിലയിടത്ത് കാനകളുടെ മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇല്ലാത്തതും മറ്റ് ചിലയിടങ്ങളിൽ സ്ലാബുകൾ ഇളകി കിടക്കുന്നതുമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. ബലക്കുറവുള്ള സ്ലാബുകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രാവിലെ ദേവസ്വംനടയിൽ തമിഴ്നാട്ടിൽ നിന്ന് ലോഡുമായി വന്ന വാഹനം സ്ലാബ് തകർന്ന് കാനയ്ക്കുള്ളിലേക്ക് വീണു. സമാന സംഭവങ്ങൾ പലപ്പോഴായി ഉണ്ടാകാറുണ്ട്. അധികാരികളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.