 
വൈപ്പിൻ:എൽ.ഡി.എഫ്. സ്ഥാനാർഥി കെ. ജെ. ഷൈന്റെ വിജയത്തിനായി ഇടത് മഹിളാ സംഘടനകൾ ചെറായിയിൽ റോഡ് ഷോ നടത്തി. കരുത്തലയിൽ നിന്നാരംഭിച്ച റോഡ് ഷോ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. എം. ബി. ഷൈനി അദ്ധ്യക്ഷയായി. എ. എസ്. അരുണ, ജീൻഷ കിഷോർ, കെ. എം. ജലജ, രമണി അജയൻ, രാധിക സതീഷ്, മേഴ്‌സി തോമസ്, തുളസി സോമൻ, ബിന്ദു പരമേശ്വരൻ എന്നവർ നേതൃത്വം നൽകി. സ്ഥാനാർഥിയുടെ ചിഹ്നമുയർത്തിയുള്ള റോഡ് ഷോയിൽ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു.. ചെറായി ഗൗരീശ്വരത്ത് റോഡ് ഷോ സമാപിച്ചു.