
കോഴിക്കോട് : പ്രമുഖ ഹോം അപ്ലയൻസസ് ശൃംഖലയായ മൈജിയിൽ കിടുമാറ്റം ഓഫറിന് തുടക്കമായി. പഴയതും പ്രവർത്തന രഹിതമായതുമായ ഗാഡ്‌ജെറ്റ്, അപ്ലയൻസസ് എന്നിവ കൈമാറി പുതിയ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ എക്‌സ്‌ചേഞ്ച് ബോണസ്, ഓരോ 10000 രൂപയുടെ മൊബൈൽ ഫോൺ, ടാബ്ലറ്റ് പർച്ചേസിനും 1000 രൂപ ക്യാഷ്ബാക്കും മൈജി കിടുമാറ്റം ഓഫറിലൂടെ ഉപഭോക്താവിന് ലഭിക്കും.
പഴയ മൊബൈൽ ഫോണുകൾ , ടാബ്ലെറ്റുകൾ എന്നിവ ആകർഷകമായ ഓഫറിൽ കൈമാറാം. ആപ്പിൾ, സാംസംഗ്, ഓപ്പോ, വിവോ, ഷഓമി എന്നിങ്ങനെ പ്രമുഖ കമ്പനികളുടെ മൊബൈൽ ഫോണുകൾ മൈജിയുടെ പ്രത്യേക വിലയിലും പ്രമുഖ ബ്രാൻഡുകളുടെ ടാബ്‌ലറ്റുകൾ ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിലും വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏപ്രിലിലെ ചൂടിന് ആശ്വാസമേകാൻ വൺ ടൺ 3 സ്റ്റാർ, 1.5 ടൺ 3 സ്റ്റാർ എ.സി മോഡലുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഏപ്രിൽ 21 വരെ ഓഫർ ലഭ്യമാകും.