മൂവാറ്റുപുഴ: എൽ.ഡി.എഫ് മൂവാറ്റുപുഴ അസംബ്ലി മണ്ഡലം കലാജാഥയ്ക്ക് തുടക്കമായി. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ കലാജാഥയിൽ തെരുവ് നാടകം, സംഗീത ശിൽപം, നാടൻ പാട്ടുകൾ, വാദ്യമേളങ്ങൾ എന്നിവയുണ്ട്. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ കലാജാഥ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ എൽദോ എബ്രഹാം, ഷാജി മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, കെ. എൻ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. കുമാർ കെ .മുടവൂർ ആണ് കലാജാഥ കോ-ഓർഡിനേറ്റർ. കലാജാഥ ഇന്ന് പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടം, സെൻട്രൽ പാലക്കുഴ, ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി, മാളികപ്പീടിക പരിപാടികൾ അവതരിപ്പിക്കും, വൈകിട്ട് അഞ്ചിന് ആവോലിയിലാണ് സമാപനം.