നെടുമ്പാശേരി: ഇളംമേക്കാട് ഭാഗത്ത് വഴിയാത്രക്കാരിയായ വൃദ്ധയെ തള്ളിവീഴ്ത്തിയശേഷം ബൈക്കിലെത്തിയ ആൾ ഒന്നരപ്പവന്റെ മാലയും 400 രൂപയും കവർന്നു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.

മേക്കാട് പനയാടത്ത് വീട്ടിൽ ദേവകിയെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ ഭാഗത്ത് സമീപകാലത്ത് നടക്കുന്ന നാലാമത്തെ കവർച്ചയാണിത്. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചെങ്ങമനാട് പൊലീസ് അന്വേഷണം തുടങ്ങി.