ഫോർട്ട്കൊച്ചി: പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച കേസിൽ ഓസ്ട്രിയൻ സ്വദേശിനിയും ജൂതവംശജയുമായ ഷിലാൻസിയെ കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം നൽകി. കേസുള്ളതിനാൽ ഇവർ കൊച്ചി വിട്ടുപോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഫോർട്ട്കൊച്ചി കടപ്പുറത്തും കമാലക്കടവിലും സ്ഥാപിച്ച മൂന്ന് ബോർഡുകൾ വിദേശവനിത നശിപ്പിച്ചെന്നന്നാണ് കേസ്.