ആലുവ: ആലുവ ഹെഡ് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്ററെ ജോലിക്കിടെ കാണാതായി. എ.പി.എം തസ്തികയിൽപ്പെട്ട മുപ്പത്തടം സ്വദേശി കെ.ജി. ഉണ്ണിക്കൃഷ്ണനെയാണ് (53) ബുധനാഴ്ച രാവിലെ 11നുശേഷം ഓഫീസിൽ നിന്ന് കാണാതായത്. ബാഗും മൊബൈൽഫോണും പഴ്സും ഓഫീസിലെ ടേബിളിൽവച്ചിട്ടാണ് കാമറയിൽ പതിയാതെ മുങ്ങിയത്. ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.