prakash

നെടുമ്പാശേരി: ബി.ജെ.പിക്ക് കീഴടങ്ങുന്ന കോൺഗ്രസിനെയാണ് വിവിധ സംസ്ഥാനങ്ങളിൽ കാണുന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചാലക്കുടി ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അത്താണിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവയെ മോദിസർക്കാർ കടന്നാക്രമിച്ചു. ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നു. ഇത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമം. തൃശൂരിൽ നാലുതവണ വന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചില്ല. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.