ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുമ്പിലും കുട്ടമശേരിയിലും വീടുകളിൽ കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷെഹ്ജാദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ആലുവ പൊലീസ് രാജസ്ഥാനിലെ അജ്‌മീറിലേക്ക് പുറപ്പെട്ടു.
അജ്‌മീർ ദർഗ പരിസരത്തുവച്ച് ഇവരെ പിടികൂടുന്നതിനിടെ ഡാനിഷ് പൊലീസിനുനേരെ വെടിയുതിർത്തതിനെ തുടർന്ന് അവിടെ റിമാൻഡിലാണ് പ്രതികൾ. അജ്‌മീർ എ.എസ്.പിക്കും ദർഗ എസ്.എച്ച്.ഒയ്ക്കും പരിക്കേറ്റിരുന്നു. ഈ കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതികളെ കോടതിയുടെ അനുമതിയോടെ ആലുവയിലേക്കു കൊണ്ടുവരുന്നത്.