കൊച്ചി: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസർ പി. സുരേഷ്‌കുമാർ, മുൻ കാഷ്യർ വി.വാസുദേവൻ എന്നിവരെ ഇ.ഡി ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. സി.എം.ആർ.എല്ലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കും തമ്മിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചത്. ഇരുവരെയും മുമ്പ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.
ഇ.ഡി സമൻസിനെതിരെ സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്ത സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബുധനാഴ്‌ച വീട്ടിലെത്തി ഇ.ഡി ഉദ്യോഗസ്ഥർ കർത്തയെ ചോദ്യം ചെയ്‌തിരുന്നു. പിടിച്ചെടുത്ത രേഖകൾ ഇ.ഡി സംഘം വിലയിരുത്തി വരികയാണ്.