തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് കല്ലൂർവെളി ശ്രീബാലഭദ്രദേവീ ക്ഷേത്രത്തിൽ ഉത്രം ഉത്സവത്തിന് തുടക്കം.
ഇന്ന് രാവിലെ 10.30 ന് സർപ്പപൂജ, വൈകിട്ട് 7ന് ദീപാരാധന, 7.15ന് താലംവരവ്, സർപ്പ ദൈവങ്ങൾക്ക് തളിച്ചുകൊടയും കളമെഴുത്തും പാട്ടും.
21ന് ഉത്രം ഉത്സവം. രാവിലെ 10.30 ന് നവകലശാഭിഷേകം, ഗുരുദേവ കൃതികളുടെ ആലാപനം, ദിയരാജേഷിന്റെ കുമാരനാശാൻ അനുസ്മരണ പ്രഭാഷണം, 12ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, കൊച്ചിൻ നാദതരംഗിണിയുടെ ഗാനാർച്ചന, 9.30ന് അമ്മയുടെ തിരുനടയടയ്ക്കൽ.