bjp
എറണാകുളം ലോക്‌സഭ മണ്ഡലം കോർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത ശേഷം സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണനുമായി സംസാരിക്കുന്ന ബി.ജെ.പി സംസ്ഥാന സഹപ്രഭാരി നളിൻകുമാർ കട്ടിൽ

കൊച്ചി: നരേന്ദ്രമോദിക്കനുകൂലമായ തരംഗം കേരളത്തിലും ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന സഹപ്രഭാരി നളിൻകുമാർ കട്ടിൽ പറഞ്ഞു. കേരളത്തിൽ എൻ.ഡി.എയ്ക്ക് രണ്ടക്കസംഖ്യയിൽ എം.പിമാർ ഉണ്ടാകുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രവചനം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലോക്‌സഭ മണ്ഡലം കോർ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭ മണ്ഡലം ഇൻ ചാർജ് അഡ്വ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

എറണാകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന വക്താക്കളായ കെ.വി.എസ് ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ തുടങ്ങിയവർ സംസാരിച്ചു.